2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ചെമ്പതപ്പാലം


 വള്ളിക്കോട് ചെമ്പതപ്പാലം പൊളിച്ചുതുടങ്ങി



 പുതിയ പാലം പണിയാനായി വള്ളിക്കോട് ചെമ്പതപ്പാലം പൊളിച്ചുതുടങ്ങി. 50 വര്‍ഷം പഴക്കമുള്ള പാലവും ഇരുവശത്തെയും അപ്രോച്ച് റോഡുകളും വീതികുറവായതുകൊണ്ടാണ് പുതുക്കിപ്പണിയുന്നത്. 2.65 കോടി രൂപ മുടക്കിയാണ് പുതുക്കിപ്പണിയല്‍ നടത്തുന്നത്.

വളരെ തിരക്കുള്ള വള്ളിക്കോട്-വി.കോട്ടയം-വകയാര്‍റോഡില്‍ ചെമ്പത തോടിന് കുറുകെയാണ് പാലം. പണ്ട് അച്ചന്‍കോവിലാറ്റില്‍ നിന്ന് തോട്ടിലേക്ക് വെള്ളം കയറി വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനാല്‍ പാലവും റോഡും വലിയ ഉയരത്തിലാണ് പണിതത്. റോഡുകള്‍ക്ക് സംരക്ഷണഭിത്തികള്‍ കെട്ടിയിരുന്നുമില്ല.

ഒട്ടേറെ അപകടങ്ങള്‍ ഇതിനാല്‍ ഇവിടെയുണ്ടായി. വിവിധ അപകടങ്ങളിലായി നാലുപേര്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. മിക്ക അപകടങ്ങളിലും സൈഡ് കൊടുക്കുമ്പോള്‍ വീതിക്കുറവുകാരണം വാഹനങ്ങള്‍ താഴെ വയലിലേക്ക് മറിയുകയായിരുന്നു. പാലം പണിത കോണ്‍ട്രാക്ടര്‍ കുഞ്ഞുപിള്ളയാണ് ആദ്യമായി ബസ് മറിഞ്ഞ് മരിച്ചത്.



പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വള്ളിക്കോട് മുതല്‍ ഞക്കുനിലംവരെ റോഡിന്റെ വീതികൂട്ടും. അഞ്ചര മീറ്റര്‍ വീതിയുണ്ടാവും. ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതിനാല്‍ പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും ഉയരം താഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാവും.

പാലംപണി കാരണം ഞക്കുനിലം-താഴൂര്‍ക്കടവ് വഴി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ